ജിപ്സി gypsy

Wednesday, July 26, 2006

ഹീറാ ജയിലിലെ തടവുകാലം

അസ്കറീ...............അസ്കറീ..................
ബംഗാളിയായ കാസിം ദീനമായി നീട്ടിവിളിച്ചു.ഒലിവ് പച്ച യൂണിഫോം ധാരിയായ പോലീസുകാരന്‍ അയാളെ ശ്രദ്ധിക്കാതെ നടന്നു നീങ്ങി.കാസിം ഇരുന്പഴിയില്‍‍ തലയിട്ടടിച്ച് തളര്‍ന്നിരുന്നു.ക്യാന്‍്റീന്‍കാരന്‍റെ ഉന്തുവണ്ടി കണ്ടപാടെ അറബികളായ തടവുകാര്‍ ഒച്ച‍‍വച്ച് അഴിവാതിലിലേയ്ക്ക് പാഞ്ഞടുത്തു. ഇനി കൂട്ടപ്പൊരിച്ചിലുതന്നെ.തീറ്റ, കുടി, പെണ്ണ്....അറബികളുടെ വ്യഥ എത്ര ചെറുതാണ്.കാസിമിന്‍റെ വിലാപം ഈ ആക്രാന്തത്തില്‍‍ മുങ്ങിപ്പോയി.

ഷാര്‍ജയിലെ സെന്‍ട്രല്‍‍ പ്രിസണില്‍‍ ഞാനെത്തിയിട്ട് പതിനെട്ട് ദിവസമാകുന്നു...നീണ്ട പതിനെട്ട് വര്‍ഷം പോലെ സംഭവബഹുലം. എന്‍റെ ആദ്യജയില്‍‍വാസം. ഗ്രീക്ക് ദുരന്തനാടകം പോലെ, ചെറിയൊരു സംഭവം ഒരു ദുരന്തത്തില്‍‍ അവസാനിക്കുകയായിരുന്നു.
തുടരും....

3 Comments:

Blogger ശ്രീജിത്ത്‌ കെ said...

അയ്യോ, ഉള്ളതാണോ ഈ എഴുതിയിരിക്കണേ. കഷ്ടമായിപ്പോയി.

മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് കണ്ട് കൊള്ളൂ.

2:25 AM  
Blogger ഫാര്‍സി said...

ഇതു ജയിലില്‍ നിന്നാണോ എഴുതുന്നത്?തുടര്‍ന്നെഴുതുക....

4:31 AM  
Blogger കലേഷ്‌ കുമാര്‍ said...

യാ ആരിഫ്... യാ ആ‍രിഫ്...

ബൂലോഗത്തിലേക്ക് സുസ്വാഗതം.

5:25 AM  

Post a Comment

<< Home